സൗജന്യ സ്ത്രീരോഗ നിർണ്ണയ ചികിത്സാ ക്യാമ്പ് 2019

Ayurveda Hospital in Kerala, India
by

നൂറ്റാണ്ടുകളായി ഭാരതത്തിൽ പ്രയോഗത്തിൽ ഇരിക്കുന്ന ആയുർവേദ ശാസ്ത്രമാണ് സ്പെഷ്യാലിറ്റി വിഭാഗങ്ങളെ ചികിത്സാ ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നത്. അഷ്ടാംഗ ആയുർവേദം എന്നാൽ ആയുർവേദത്തിലെ എട്ട് സ്പെഷ്യാലിറ്റി ചൂണ്ടി കാട്ടുന്നതാണ്. ജനറൽ മെഡിസിൻ, ബാലചികിത്സ, ഇൻഫെർട്ടിലിറ്റി, വാർദ്ധക്യ രോഗചികിത്സ, നേത്ര ചികിത്സാ വിഭാഗം, ഇങ്ങനെയുള്ള പതിനാലോളം സ്പെഷ്യാലിറ്റി വിഭാഗങ്ങൾ ഇന്ന് ആയുർവേദത്തിലുണ്ട്, പൊതുജനങ്ങളിലേക്ക് ഈ ചികിത്സാ വിഭാഗങ്ങളുടെ മേന്മ എത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ആയുർവേദ ഡോക്ടർമാർ അതിനായി ഈ രംഗത്തേക്ക് ഇറങ്ങണമെന്നും ഉദ്ഘാടനം പ്രസംഗം നടത്തിയ എ.എം.എ.ഐ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഡോക്ടർ സൈന്ലാബ്ദീൻ പ്രസ്താപിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീരുദ്ര ആയുർവേദ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആലപ്പുഴയിൽ സംഘടിപ്പിച്ച വനിതാ ക്ലിനിക്കിന്റെ സൗജന്യ സ്ത്രീ രോഗ നിർണയ ചികിത്സാക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്എ എം എ ഐ സൗത്ത് സോൺ പ്രസിഡണ്ട് ഡോക്ടർ കെ എസ് വിഷ്ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ശ്രീരുദ്ര ആയുർവേദ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എം.ഡി ശ്രീമതി മായാലക്ഷ്മി വിഷ്ണുനമ്പൂതിരി സ്വാഗതവും, ഡോക്ടർ ദിവ്യ ശ്രീനാഥ് ക്ലാസ്സ് നയിക്കുകയും ചെയ്തു. സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവപ്രശ്നങ്ങൾ ഗർഭാശയമുഴകൾ പിസിഒഡി എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണെന്നും പാർശ്വഫല രഹിതമാണെന്നും, ഇൻഫെർട്ടിലിറ്റിയിൽ ആയുർവേദ ചികിത്സ കൊണ്ട് വളരെ ചെലവുകുറഞ്ഞ രീതിയിൽ തന്നെ ഫലപ്രാപ്തി ഉറപ്പാണെന്നും അനവധി ഉദാഹരണങ്ങൾ പറഞ്ഞുകൊണ്ട് സ്ത്രീരോഗ ചികിത്സാ വിഭാഗത്തിൽ എംഡിയും,ഇൻഫെർട്ടിലിറ്റി റിസർച്ച് സ്കോളറു മായ ഡോക്ടർ ദിവ്യ ശ്രീനാഥ് സമർദ്ധിച്ചു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾ ക്ക് സൗജന്യ പരിശോധനയും മരുന്നും നൽകി.സ്ത്രീ രോഗത്തിൽ തുടർ ചുകിത്സക്കുള്ള സൗകര്യവും ലഭ്യമാണ്.

Share